Wednesday, August 10, 2022

ഹോസ്റ്റൽ നൊസ്റ്റു....

 ഹോസ്റ്റൽ നൊസ്റ്റു....

2012 -2016 ബാച്ച് jdt physio ബാച്ച് ആയിരുന്ന ഞങ്ങളുടെ കുറച്ചു പേരുടെ താമസം jdt ഹോസ്റ്റലിൽ തന്നെയായിരുന്നു...ആദ്യം ഞാനും കാശും, ഹസ്നയും, ഹാദിയും, മുഹ്‌സിയും, ദിലുവും, ഷെറിനും കൂടിയായിരുന്നു ഒരു റൂമിൽ. അവിടെ തന്നെ നഴ്സിംഗ് പിള്ളേർ ഉണ്ടായിരുന്നു. വയനാടൻ സുന്ദരി നിഖില, അഞ്ചു, മഞ്ചേരിയുടെ മുത്ത് ശിലു, കൊണ്ടോട്ടിയുടെ സ്വന്തം അബിത.. ഞങ്ങൾ എല്ലാം നല്ല കൂട്ടായിരുന്നു... ഞങ്ങൾ ഇടയ്ക്ക് ഷിഫ്റ്റ്‌ ആയി വാർഡ്ൻ മേരി മിസ്സിന്റെ അടുത്ത റൂമിലേക്ക് എത്തി.. ഞങ്ങളുടെ തൊട്ട റൂം physio ക്ലാസ്സ്‌മേറ്റ്സ് തന്നെയായിരുന്നു.. ഇടയ്ക്ക് അവിടെ പോവും. കുറേ കത്തിയടിക്കും... അതിനിടയിൽ നഴ്സിംഗ് ഫ്ലോർ ആണ് താഴെ.ഞങ്ങളെ വീണ്ടും second ഫ്ലോർ ലേക്ക് തട്ടി..

അവിടെ ഞങ്ങൾ 16 പേരുടെ റൂം ആയിരുന്നു.. നസീഫയും മുഹ്‌സിയും ആർട്സ് റൂമിൽ ആയെങ്കിലും ഞങ്ങളുടെ റൂമിൽ സ്ഥിരമായിരുന്നു...

അങ്ങനെ ഞങ്ങളുടെ physio world ആയി ആ റൂം... ഇനി ഓരോരുത്തരെ പരിചയപെടുത്താം..

അനിഷ : പേരാമ്പ്രയിൽ നിന്നും വന്ന queen of Dv8zz എന്ന പേര് ചാർത്തി കൊടുത്തിരുന്നു..മിടുക്കിയാണ് പഠിത്തത്തിൽ. അതിന്റെ ജാഡ ഒന്നുമില്ലാത്ത കുട്ടി.. കുറച്ചു പുളിയോടും ഉപ്പിലിട്ടതും പ്രിയം, ഫഹീമ ആയിരുന്നു കൂട്ട്.. പഠിക്കാനും ഒരുമിച്ചു ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഹോസ്റ്റലിൽ നിന്നു ഇറങ്ങാനും കൂട്ട്... വടകരയിൽ നിന്നുമാണ് ഫഹു.. സൈലന്റ് വാലി ആയിരുന്ന ഫഹു പുലിയായി മാറി പതുക്കെ..

അഞ്ജന : പേരാമ്പ്രയിൽ അനിഷയുടെ നാട്ടിൽ നിന്നു തന്നെ.. അവർ ഒരുമിച്ചായിരുന്നു വരവും പോക്കുമെല്ലാം.. എങ്കിലും കോളേജിൽ എത്തിയാൽ അങ്ങനെ ഒരുമിച്ചു നടക്കണത് ചുരുക്കമാണ്.. അമൃതയായിരുന്നു അഞ്ജനടെ കൂട്ട്..

മഞ്ചേരിയിൽ നിന്നുമാണ് അമൃത. പഠിക്കാൻ മിടുക്കരാണ് രണ്ടാളും. ഉറങ്ങിയിട്ട് പഠിച്ചു ഫുൾ പാസ്സ് ആവുന്ന അമൃ ഒരു വെറൈറ്റി ആയിരുന്നു.. ഏതൊരു ചോദ്യത്തിനും വളരെ ഡീറ്റൈൽ ആയി answer ചെയ്യുന്ന അഞ്ജന encyclopedia ആയിരുന്നു 😜 കാഞ്ചന മാല എന്നായിരുന്നു nick name....  continue...


✍ Shonu. 

ഹോസ്റ്റൽ നൊസ്റ്റു....

 ഹോസ്റ്റൽ നൊസ്റ്റു.... 2012 -2016 ബാച്ച് jdt physio ബാച്ച് ആയിരുന്ന ഞങ്ങളുടെ കുറച്ചു പേരുടെ താമസം jdt ഹോസ്റ്റലിൽ തന്നെയായിരുന്നു...ആദ്യം ഞാന...