Wednesday, May 26, 2021

 

കൊവിഡ് വാക്സിൻ മുൻഗണനാക്രമത്തിൽ എങ്ങനെ രജിസ്ട്രേഷൻ നടത്താം?




താഴെകൊടുത്തിരിക്കുന്നത് ഇപ്പോഴത്തെ വാർത്തയാണ് കോവിഡ് വാക്സിനെ പറ്റി...

വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‍തു.


1- വാക്സിനേഷന്‍ രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ ( www.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‍പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‍പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‍പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.


2- വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‍സൈറ്റ് തുറന്ന ശേഷം Individual Request തെരഞ്ഞെടുക്കണം. സ്ക്രീനില്‍‌ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്‍ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി. ഫോണില്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്‍ത് verify ബട്ടനില്‍ ക്ലിപ്പ് ചെയ്യാം.


3- OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം എന്നിവ നല്‍കിയ ശേഷം യോഗ്യതാ വിഭാഗം എന്നതില്‍ Going Abroad തെരഞ്ഞെടുക്കാം. തുടര്‍ന്ന് ജില്ലയില്‍ ലഭ്യമായ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സമീപത്തുള്ളത് തെരഞ്ഞെടുക്കണം.


4- Supporting documents എന്നുള്ള ഭാഗത്ത് രണ്ട് രേഖകള്‍ അപ്‍ലോഡ് ചെയ്യാനാവും. പാസ്‍പോര്‍ട്ടിലെ വ്യക്തിഗത വിശദാംശങ്ങളുള്ള പേജും വിസ സംബന്ധമായ വിവരങ്ങളുള്ള പേജും ഇവിടെ രണ്ട് ഫയലുകളായി അപ്‍ലോഡ് ചെയ്യണം.


5- തുടര്‍ന്ന് നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നല്‍കിയ ശേഷം Submit ചെയ്യാം.


ഇനി എങ്ങനെ ചെയ്യും എന്ന് നമുക്ക് നോക്കാം

ആദ്യമായിട്ട്  https://www.cowin.gov.in/home എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

ഇത് മുൻപ് ബ്ലോഗിൽ ഞാൻ എങ്ങനെ ചെയ്യണം എന്ന് കാണിച്ചു തന്നിരുന്നു അതു കാണേണ്ടതിന് താഴെയുള്ള ലിങ്കിൽ പോവുക. (അല്ലെങ്കിൽ കോപ്പി ചെയ്ത് ബ്രൗസറിൽ പേസ്റ്റ് ചെയ്യുക )

https://dailylifenoice.blogspot.com/2021/05/how-to-book-covid-19-vaccine-in-kerala.html


 അവിടെ രജിസ്റ്റർ ചെയ്തതിനു ശേഷം  ബാക്കി എന്താണ് ചെയ്യേണ്ടത് പറയാം.

Step 1

 ആരോഗ്യ കേരളം എന്ന ( https://arogyakeralam.gov.in/ ) സൈറ്റ് ഓപ്പൺ ആക്കുക.

അവിടെ latest news  എന്ന ഇടത്ത് covid 19 vaccine registration സെലക്ട് ചെയ്യുക .

Step 2 

സെലക്ട് ചെയ്തതിനു  ശേഷം അടുത്തതായി തുറന്നുവരുന്ന പേജിലെ new registration  എന്നുള്ളത് ക്ലിക്ക് ചെയ്യുക .

Step 3
 അടുത്തതായി തുറന്നുവരുന്ന പേജിലെ Individual Request എന്നത് സെലക്ട് ചെയ്യുക (ഒരാൾ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ). 
അവിടെ ഇടതു വശത്തായി കൊടുത്തിരിക്കുന്നത് മുൻഗണന വിദേശത്തു പോകുന്നവർക്കും പിന്നെ ഒന്നിൽ കൂടുതൽ രോഗങ്ങളും ഉള്ളവർക്കും ആയിട്ടാണ്.   


Step 4 

അടുത്തതായി തുറന്നുവരുന്നത് ,  മൊബൈൽ നമ്പർ കൊടുത്ത് വെരിഫൈ ചെയ്യേണ്ട ഒരു പേജ് ആണ് . ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുമ്പോൾ ഒരു otp നമ്പർ കിട്ടുന്നതാണ് .



കിട്ടുന്ന OTP നമ്പർ താഴെ കാണുന്ന ഇടത്തു കൊടുത്തു് വെരിഫൈ ചെയ്യേണ്ടതാണ്. OTP  ശരിയാണെകിൽ ബാക്കി നിങ്ങള്ക്ക് തുടരാം.



Step 5 

 അടുത്തതായി വരുന്നത് , നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കേണ്ട ഒരു ഭാഗമാണ് കാണാൻ കഴിയുന്നത്. ഇവിടെ നിങ്ങളുടെ district , eligibility group , name etc ... വേണ്ട വിവരങ്ങൾ കൊടുത്തതിന് ശേഷം . COWIN  സൈറ്റിൽ രജിസ്റ്റർ ചെയ്തപ്പോൾ കിട്ടിയ Referancer  Number  കൂടി കൊടുക്കേണ്ടതാണ് . കൂടാതെ  ശാരീരിക രോഗങ്ങൾ ഉള്ളവർക്ക്  മെഡിക്കൽ ഡോക്യുമെന്റ്  / വിദേശത്ത് പോകുന്നവർക്ക് അതിന്റെ ഡീറ്റൈൽസ് ഉം അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടതാണ് . അവസനം  SUBMIT കൊടുക്കേണ്ടതാണ് . 




പിന്നീട് നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ വേണ്ടി മുൻപ്  കൺണ്ട  പേജിലെ CHECK YOUR REQUEST :STATUS ചെക്ക് ചെയ്യേണ്ടതാണ് .
ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ , ഡേറ്റ്  ഓഫ് ബർത്ത് , COWIN REFERANCE നമ്പർ എന്നിവ ഉൾപ്പെടുത്തി നിങ്ങളുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ് .
 


THANK YOU.














No comments:

Post a Comment

ഹോസ്റ്റൽ നൊസ്റ്റു....

 ഹോസ്റ്റൽ നൊസ്റ്റു.... 2012 -2016 ബാച്ച് jdt physio ബാച്ച് ആയിരുന്ന ഞങ്ങളുടെ കുറച്ചു പേരുടെ താമസം jdt ഹോസ്റ്റലിൽ തന്നെയായിരുന്നു...ആദ്യം ഞാന...