Wednesday, May 12, 2021

 എങ്ങനെ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം?

how to book the Covid-19 vaccine in Kerala?



ആദ്യമായി നിങ്ങൾ  www.cowin.gov.in  ഈ വെബ്സൈറ്റിൽ കയറുക.

  ഈ വെബ്സൈറ്റ് ഓപ്പൺ ആകുമ്പോൾ ഒരു പേജ് ഓപ്പൺ ആയിട്ട് വരും. അതിന്റെ പടം താഴെ കൊടുക്കുന്നു,അതിനുശേഷം, 



രജിസ്റ്റർ അല്ലെങ്കിൽ സൈൻ ഇൻ യുവർസെൽഫ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ വീണ്ടും ഒരു പേജ് തുറന്നു വരുന്നതായി കാണാം .ഇതിൽ നമ്മുടെ ഫോൺ നമ്പർ അടിച്ചു കൊടുക്കേണ്ടതാണ്.എന്നിട്ട് താഴെ കാണുന്ന ഗെറ്റ് ഒടിപി എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.



പിന്നീട് ഈ നമ്പറിലേക്ക് അവർ ഒരു നമ്പർ അയച്ചു തരുന്നതാണ്. ആ നമ്പർ നമ്മൾ അവിടെ അടിച്ചു കൊടുക്കണം. 


പ്രൊസീഡ് കൊടുക്കുക.  

വീണ്ടും പുതിയ ഒരു പേജ് ഓപ്പൺ ആയി വരും  അതിലെ രജിസ്റ്റർ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്തതായി വരുന്ന പേജിൽ നമ്മുടെ  വിവരങ്ങളാണ് പൂരിപ്പിച്ചു കൊടുക്കേണ്ടത്. 

ഐഡി പ്രൂഫ് എന്ന് ഇടത്ത് നിങ്ങൾ ആധാർ കാർഡ് സെലക്ട് ചെയ്യുക അല്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഒരു ലൈസൻസ് സെലക്ട് ചെയ്യുക. 

പിന്നീട് അതിന്റെ നമ്പർ കാര്യങ്ങളും എഴുതുക. പിന്നീട് നിങ്ങളുടെ പേര് ഐഡി പ്രൂഫ് ഇൽ എന്താണ് ഉള്ളത് അത് അവിടെ ഫിൽ ചെയ്തു കൊടുക്കണം.

പിന്നെ നിങ്ങളുടെ ജെൻഡർ എഴുതേണ്ടതാണ്. അതിൽ മെയിൽ ആണെങ്കിൽ മെയിൽ അല്ലെങ്കിൽ ഫീമെയിൽ ആണെങ്കിൽ ഫീമെയില് സെലക്റ്റ് ചെയ്യുക.

പിന്നെ നിങ്ങൾ ജനിച്ച വർഷം അതിൽ  കൊടുക്കുക. എല്ലാം പൂരിപ്പിച്ച അതിനുശേഷം രജിസ്റ്റർ ചെയ്യുക.



രജിസ്റ്റർ ചെയ്തതിനു ശേഷം വീണ്ടും നമുക്ക് പുതിയ ഒരു പേജ് ഓപ്പൺ ആയി വരും. അതിൽ നമ്മുടെ ഡീറ്റെയിൽസും കാര്യങ്ങളും എല്ലാം അതിൽ കാണും കൂടാതെ നമുക്ക് മൂന്നു പേരെ എക്സ്ട്രാ നമുക്ക് ആഡ് ചെയ്യാൻ പറ്റും.

അതിനു വേണ്ടി താഴെ കാണുന്ന ആഡ് മെമ്പർ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് മറ്റുള്ളവരുടെ വിവരങ്ങളും എല്ലാം അപ്ഡേറ്റ് ചെയ്യേണ്ടതാണ്.


അപ്ഡേറ്റ് ചെയ്തതിനു ശേഷം  ദിവസങ്ങൾ ഷെഡ്യൂൾ ചെയ്യണം. 

അതിനു വേണ്ടി ഓരോ പേരിന് അടുത്തായി കാണിക്കുന്ന ഷെഡ്യൂൾ ബട്ടൺ ക്ലിക്ക് ചെയ്യുക അവസാനമുള്ള ഷെഡ്യൂൾ ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ ആയിട്ട് കാണിക്കുന്നത് നിങ്ങളുടെ പിൻകോഡ് വെച്ച് നിങ്ങളുടെ അടുത്ത് ഉള്ള വാക്സിൻ കൊടുക്കുന്ന  കേന്ദ്രം സെലക്ട് ചെയ്യാൻ വേണ്ടിയിട്ട് ഉള്ളതാണ്. ഇവിടെ നിങ്ങളുടെ സ്ഥലത്തെ പിൻകോഡ് പൂരിപ്പിച്ചു കൊടുത്ത് നിങ്ങൾക്ക് അടുത്തുള്ള വാക്സിംഗ് കേന്ദ്രം സെലക്ട് ചെയ്യാവുന്നതാണ്.

ഇത് കൂടാതെ നിങ്ങളുടെ ഡിസ്ട്രിക്ട് സെലക്ട് ചെയ്തു വാക്സിൻ കേന്ദ്രങ്ങൾ  സെലക്ട് ചെയ്യാവുന്നതാണ്.


താഴെക്കാണുന്ന ചിത്രത്തിൽ നിങ്ങൾക്ക് അതു മനസ്സിലാക്കാം.



പച്ച നിറമുള്ള കളങ്ങൾ സെലക്ട് ചെയ്യാവുന്നതാണ് അന്നത്തെ ദിവസത്തേക്കാണ് ഒഴിവുകൾ ഇതിൽ കാണപ്പെടുന്നത്. 

പിന്നീട് നിങ്ങൾക്ക് വേണ്ട സമയം അതിൽ സെലക്ട് ചെയ്യാവുന്നതാണ്.


സമയം സെലക്ട് ചെയ്തതിനു ശേഷം കൺഫോം കൊടുക്കുക.

പിന്നീട് നിങ്ങളുടെ അപ്പോൾഅപ്ലിക്കേഷൻ സക്സസ് ഫുൾ കാണിക്കും.

 അതിനുശേഷം ഡൗൺലോഡ് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങൾക്ക് അത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.


കൂടാതെ നിങ്ങൾക്ക് ദിവസത്തിൽ മാറ്റം വരുത്തണമെങ്കിൽ  പേജിലെ റീ ഷെഡ്യൂൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താവുന്നതാണ്.


thank you.

No comments:

Post a Comment

ഹോസ്റ്റൽ നൊസ്റ്റു....

 ഹോസ്റ്റൽ നൊസ്റ്റു.... 2012 -2016 ബാച്ച് jdt physio ബാച്ച് ആയിരുന്ന ഞങ്ങളുടെ കുറച്ചു പേരുടെ താമസം jdt ഹോസ്റ്റലിൽ തന്നെയായിരുന്നു...ആദ്യം ഞാന...